പ്രധാന വിവരങ്ങള്‍ പോയിന്റ് ബൈ പോയിന്റായി താഴെ നല്കുന്നു :
അഞ്ചു വര്‍ഷത്തെ കാലാവധി (5Year Route to ILR): ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസയില്‍ (Health and Care Worker Visa / Skilled Worker route) യുകെയില്‍ എത്തിയവര്‍ക്ക് തുടര്‍ച്ചയായി 5 വര്‍ഷം നിയമപരമായി രാജ്യത്ത് ജോലി ചെയ്താല്‍ സ്ഥിരതാമസത്തിന് (ILR) അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
ശമ്പള പരിധിയിലെ ഇളവുകള്‍ (Salary Threshold Exemption): സ്കില്‍ഡ് വര്‍ക്കര്‍ വിസക്കാര്‍ക്ക് സര്‍ക്കാര്‍ ഉയര്‍ന്ന ശമ്പള പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസയിലുള്ളവര്‍ക്ക് ഈ ഉയര്‍ന്ന നിരക്കില്‍ നിന്ന് ഇളവ് ലഭ്യമാണ്. കെയര്‍ മേഖലയിലെ നിശ്ചിത സ്ററാന്‍ഡേര്‍ഡ് ശമ്പള നിരക്ക് (Going rate) ഉണ്ടെങ്കില്‍ തന്നെ ഐ.എല്‍.ആറിന് (ILR) അപേക്ഷിക്കാന്‍ സാധിക്കും.
കുടുംബാംഗങ്ങള്‍ക്കും ആനുകൂല്യം: പുതിയ നിയമപ്രകാരം കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ഡിപെന്ഡന്റ്സിനെ (ആശ്രിതരെ) കൊണ്ടുവരുന്നതിന് വിലക്കുണ്ടെങ്കിലും, നിയമം മാറുന്നതിന് മുമ്പ് (2024 മാര്‍ച്ച് 11~ന് മുമ്പ്) യുകെയില്‍ എത്തിയവരുടെ ആശ്രിതര്‍ക്ക് പ്രധാന അപേക്ഷകനോടൊപ്പം തന്നെ 5 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
അവധികളുടെ കണക്ക് (Continuous Residence): അഞ്ചു വര്‍ഷത്തെ കാലയളവില്‍ യുകെയ്ക്ക് പുറത്തുപോകുന്ന ദിവസങ്ങളുടെ എണ്ണം കൃത്യമായിരിക്കണം. ഏതെങ്കിലും 12 മാസ കാലയളവില്‍ 180 ദിവസത്തില്‍ കൂടുതല്‍ യുകെയ്ക്ക് പുറത്ത് താമസിക്കാന്‍ പാടില്ല.
സ്പോണ്‍സര്‍ഷിപ്പ് തുടര്‍ച്ച: ഐ.എല്‍.ആറിന് അപേക്ഷിക്കുന്ന സമയത്തും അംഗീകൃത സ്പോണ്‍സറുടെ (Home Office Approved Sponsor) കീഴില്‍ ജോലി തുടരുന്നുണ്ടെന്നും, ഭാവിയിലും ആ തസ്തികയില്‍ അവരുടെ സേവനം ആവശ്യമാണെന്നും തൊഴിലുടമ സാക്ഷ്യപ്പെടുത്തണം.
ലൈഫ് ഇന്‍ ദി യുകെ ടെസ്ററ് (Life in the UK Test): 18നും 65~നും ഇടയില്‍ പ്രായമുള്ള അപേക്ഷകര്‍ യുകെയുടെ ചരിത്രവും സംസ്കാരവും നിയമങ്ങളും സംബന്ധിച്ച 'ലൈഫ് ഇന്‍ ദി യുകെ' പരീക്ഷ പാസായിരിക്കണം. കൂടാതെ നിശ്ചിത ഇംഗ്ളീഷ് ഭാഷാ യോഗ്യതയും (വിസ എടുത്തപ്പോള്‍ സമര്‍പ്പിച്ചത് മതിയാകും) തെളിയിക്കണം.
മലയാളികള്‍ക്ക് വലിയ പ്രതീക്ഷ: കോവിഡ് കാലത്തും അതിനുശേഷവും കേരളത്തില്‍ നിന്ന് പതിനായിരക്കണക്കിന് മലയാളികളാണ് കെയര്‍ വിസയില്‍ യുകെയിലേക്ക് കുടിയേറിയത്. ഇവരില്‍ ഭൂരിഭാഗം പേരും വരും വര്‍ഷങ്ങളില്‍ 5 വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുന്നവരാണ്. ഐ.എല്‍.ആര് ലഭിക്കുന്നതോടെ വിസ പുതുക്കേണ്ട ചെലവുകളില്‍ നിന്ന് മുക്തി ലഭിക്കുകയും, ഏത് തൊഴിലുടമയുടെ കീഴിലും സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവകാശം ലഭിക്കുകയും ചെയ്യും.
സ്ഥിരതാമസം (ILR) ലഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ബ്രിട്ടീഷ് പൗരത്വത്തിനും (British Citizenship) അപേക്ഷിക്കാന്‍ അര്‍ഹത ലഭിക്കും.

Comments: